Pages

ലോഗോ-പോസ്റര്‍ മത്സരം ഒന്നാം സ്ഥാനം ബാലഗോപാലിന്

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘പതിരാവരുത് ഈ കതിരുകള്‍’എന്ന ക്രിസ്തീയ രക്ഷാകര്‍ത്തൃദൌത്യപദ്ധതിയ്ക്ക് അനുയോജ്യമായ ലോഗോയും പോസ്ററും ഡിസൈന്‍ ചെയ്യുന്നതിനായുള്ള മത്സരത്തില്‍ ശ്രീ. ബാലഗോപാല്‍ ഒന്നാം സ്ഥാനാര്‍ഹനായി.  മുപ്പതോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ്  ബാലഗോപലിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 2-ന് ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ വച്ച് പരിശുദ്ധ ബാവാതിരുമേനി അദ്ദേഹത്തിന് സമ്മാനം നല്കി.