മദ്യപാനം : തിരുത്തേണ്ട തെറ്റിദ്ധാരണകള്‍
1. മദ്യപാനം ഒരു ഫാഷനാണ്. അതു കഴിക്കാത്തവന്‍ കണ്‍ട്രി ( പക്ഷേ, സ്വയം നശിപ്പിക്കുന്നതു മാന്യതയല്ല; അന്യതയാണ്).
2. ആണുങ്ങളായാല്‍ കുടിക്കണം ( പക്ഷേ, അത് ആണത്തത്തിന്റെ ബലഹീനതയാണ്).
3. അല്പം കുടിക്കാത്തവന്‍ അല്പനാണ് ( അല്ല ഭാവിയെപ്പറ്റി സുബോധമുള്ളവനാണ്).
4. അതിയാനല്പം കുടിച്ചെന്നു കരുതി കെറുവിക്കേണ്ടതില്ല ( സൂക്ഷിച്ചോളൂ. കൊത്തിക്കൊത്തി മുറത്തെക്കേറി കൊത്തും)
5. വിരുന്നുകാര്‍ക്കു മദ്യം വിളമ്പിയില്ലെങ്കില്‍ ചീത്തപ്പേരാണ് ( മദ്യം വിളമ്പിയാല്‍ അവരുടെ ചീത്തയും കേള്‍ക്കണം).
6. മദ്യം ഒരു പോഷകവസ്തുവാണ് ( തെറ്റ്. മദ്യം വിറ്റാമിനോ പ്രോട്ടീനോ ധാതുക്കളോ ഇല്ലാത്ത വിഷവസ്തുവാണ്).
7. മദ്യം ഒരു നല്ല മരുന്നാണ് ( അല്ല. അതു നിങ്ങളുടെ ആരോഗ്യം കെടുത്തും).
8. കുടിച്ചാല്‍ എല്ലാ പ്രശ്നവും തീരും ( പക്ഷേ, ബോധം തെളിയുമ്പോള്‍ പ്രശ്നങ്ങള്‍ കൂടും).
9. മദ്യം കഴിച്ചാല്‍ ലൈംഗികശേഷി കൂടും ( തെറ്റ്. ലൈംഗികവൈകൃതമായിരിക്കും).
10. കുടിച്ചാല്‍ മറുമരുന്നു കൊടുത്ത് ലഹരിയിറക്കാം ( ഇല്ല. ഓക്സിഡേഷന്‍ കഴിയാതെ ലഹരി പോവില്ല).
11. എഴുത്തുകാരും കലാകാരന്മാരുമൊക്കെ കുടിച്ചാലേ സൃഷ്ടി വരൂ ( കുടിച്ചു മരിച്ച ജോണ്‍ എബ്രഹാമിനെ ഓര്‍ക്കുക. സൃഷിടികള്‍ സുബോധത്തില്‍ നിന്നേ വരൂ).
12. ക്രിയാത്മകത വര്‍ദ്ധിക്കും ( ഇല്ല. ഏകാഗ്രത, ചിന്ത, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ നശിക്കും)
13. ഞാന്‍ ഒരിക്കലും മദ്യപാനിയാവില്ല ( സ്ഥിരമായി മദ്യപിക്കുന്നവര്‍ അതിനടിമയാകുന്നു).
14. കള്ളോ ബിയറോ അപകടമല്ല ( തെറ്റ്. പക്ഷേ, അമിതമായാല്‍ അമൃതും വിഷം. കുറച്ചു തുടങ്ങി കൂടുതലാവാനാണു വഴി).
15. മദ്യപാനം രോഗമല്ല ( തെറ്റ്. മദ്യപാനം ഒരു ശാരീരിക-മാനസികരോഗമാണ്).
16. വല്ലപ്പോഴും ഒരു കമ്പനിക്കുവേണ്ടി മാത്രം ( അതെ. എല്ലാ മദ്യപരും അങ്ങനെയാണു തുടങ്ങിയത്).