Pages

പാന്‍ മസാല വളരുന്ന തലമുറയുടെ വര്‍ണ്ണക്കടലാസിലെ അന്തകന്‍

പാന്‍ മസാല :വളരുന്ന തലമുറയുടെ വര്‍ണ്ണക്കടലാസിലെ അന്തകന്‍

പാന്‍മസാല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പലതരം സുഗന്ധമുറുക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ടതോഴനുമാണ്. വിലക്കറവും ആകര്‍ഷകമായ കവറും ഏവരേയും ആകര്‍ഷിക്കുന്നു. ചില വിഷവസ്തുക്കളും ലഹരി വിഷവസ്തുകളും, നിറങ്ങളും ചേര്‍ന്ന മിശ്രിതമാണ് പാന്‍മസാല. പാന്‍മസാലയുടെ തുടര്‍ച്ചയായ ഉപയോഗം മാനസികരോഗത്തിനും കാന്‍സറിനും കാരണമാകുന്നു. മദ്യം, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്കുവരെ നയിക്കുന്നു. പാന്‍മസാലയുടെ മായാവലയത്തിന്റെ പ്രധാന ഇരകള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്.

പ്രതിവിധി


ഈ മാരക വസ്തുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രത്യേകമരുന്നുകള്‍ ഒന്നും തന്നെയില്ല. 2-5 മാസത്തിനുള്ളില്‍ ഉറക്കകുറവ്, അരിശം, തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. അവരെ കൌണ്‍സിലിംഗിന് വിധേയരാക്കുകയോ, ലഹരി ചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയരാക്കി ശാരീരിക, മാനസിക, ആത്മിക വളര്‍ച്ച ഉണ്ടാക്കുകയും പുതിയ ജീവിത ശൈലിയും, വീക്ഷണവും ലക്ഷ്യം വച്ച് ഈ ശീലത്തോട് വിട പറയാന്‍ സജ്ജരാക്കുകയും ചെയ്യുക.

എന്ത് ചെയ്യാന്‍ സാധിക്കും ?


* ഗവണ്‍മെന്റ് തലത്തില്‍ നിരോധത്തിന് സമ്മര്‍ദം ചെലുത്തുക, സ്വയം വര്‍ജ്ജിക്കുക.
* മറ്റുള്ളവരെ ഇതിന്റെ ഉപയോഗത്തില്‍ നിന്ന് പിന്‍തിരിക്കുക, ബോധവല്‍ക്കരണം.
* വിപണനം നിരോധിക്കുക ( പഞ്ചായത്തുകളുടെ നിയമം വഴി) 
* സ്ക്കൂള്‍, കോളേജ് കോമ്പൌണ്ടില്‍ ഇതിന്റെ ഉപയോഗം നിരോധിക്കുക.
* മൂല്യാധിഷ്ഠിത ക്ളാസ്സുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമീകരിക്കുക.
* മൂല്യബോധമുള്ള ജീവിതം നയിക്കാനുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുക-ചിട്ടയായ കുടുംബജീവിതം കുടുംബ ബന്ധം.