Pages

കുമാരനല്ലൂര്‍ : അറം പറ്റിയ സിനിമാ കഥ

        ‘യൂ-ടേണ്‍’ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ കഥയും കുമാരനല്ലൂര്‍ റെയില്‍വെഗേറ്റില്‍ നടന്ന സംഭവും ഒരുപോലെയുള്ളതാണെന്ന് ആകസ്മികമാകാം. രണ്ടിലും വില്ലന്‍ മദ്യം തന്നെ. സ്ഥലം കുമാരനല്ലൂരും സമയം രാത്രിയും  യൂ-ടേണില്‍ മഹേഷ് അവതരിപ്പിക്കുന്ന നായകന്‍ റെയില്‍വേ ഗേറ്റ് കീപ്പറായ സണ്ണിയാണെങ്കില്‍ കുമാരനല്ലൂര്‍ സംഭവത്തിലെ നായകന്‍ റെയില്‍വെ കീപ്പര്‍ സജിയാണ്. കുമാരനല്ലൂര്‍ റെയില്‍വേ ഗേറ്റില്‍ നടക്കുന്ന അപകടമാണ് കഥയില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഒരു വ്യത്യാസം മാത്രം. കഥയില്‍ അപകടം നടന്നു. മകളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി കാറില്‍ സഞ്ചരിക്കുന്ന മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. ജിമി അവതരിപ്പിച്ച മകളും കലാധരന്‍ അവതരിപ്പിച്ച വൈദീകനുമാണ് നായകനെ “മദ്യ ദുരന്ത”ത്തില്‍ നിന്നും മോചിപ്പിക്കുന്നത്. അപകടത്തില്‍പ്പെടുമായിരുന്ന ജീപ്പ് നാട്ടുകാര്‍ തള്ളിയും ലഹരിയുടെ പിടിയിലായിരുന്ന സജിയെ റെയില്‍വെ പോലീസ് അറസ്റ്ചെയ്തു നീക്കി. ഏറണാകുളം-കൊല്ലം പാസഞ്ചറും മലബാര്‍ എക്സ്പ്രസും സമയ നഷ്ടം സഹിച്ചും യാത്രതുടര്‍ന്നു. ജീപ്പിലെയും - ട്രെയിനിലെയും യാത്രക്കാരുടെ ഭാഗ്യം !
    ഓര്‍ത്തഡോക്സ് സഭാ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിക്കുകയും വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന യൂ-ടേണ്‍ സംവിധാനം ചെയ്തിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് നേടിയ ഫാ. വര്‍ഗ്ഗീസ് ലാല്‍ ആണ്. ആലപ്പിരംഗനാഥ് സംഗീതവും കൃഷ്ണകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.