Pages

ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു- " ലഹരി ഉപഭോഗ സംസ്ക്കാരവും മാറുന്ന ലോകവും "

യുവജനപ്രസ്ഥാനം യു എ ഈ സോണല്‍ കോണ്‍ഫറന്‍സ് 2010ഡിസംബര്‍ മാസം 2ന് ദുബായ് സെന്‍റ്.തോമസ്‌ ഓര്‍ത്തഡോക്‍സ്‌  കത്തീഡ്രലില്‍ നടത്തപെടുന്നു.ഇതിന്റൈ ഭാഗമായി,സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിക്കെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപ്പിലാക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയോടു അനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു " ലഹരി ഉപഭോഗ സംസ്ക്കാരവും മാറുന്ന ലോകവും " എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം.യു എ ഈ ലെ എല്ലാ ഓര്‍ത്തഡോക്‍സ്‌   ഇടവകാംഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ത്തിയായ ചിത്രങ്ങള്‍  യുണിറ്റ് പ്രസിടെന്റിനെകൊണ്ട് സക്ഷിപെടുത്തി  2010 നവംബര്‍ 30നു മുമ്പായി The Secretary,OCYM, St.Thomas Orthodox Cathedral,P.O.Box 2563 Dubai. എന്ന വിലാസത്തിലോ നേരിട്ടോ ഏല്‍പ്പിക്കേണ്ടതാണ്.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ട്രോഫിയും പ്രശംസാപത്രവും നല്‍കുന്നതാണ്.