മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാകതീകരണ
വകുപ്പ് നടപ്പാക്കുന്ന ‘കര്‍ഷകശ്രേഷ്ഠ’ അവാര്‍ഡിന്റെ ഭാഗമായി പേരിശ്ശേരി
മൌണ്ട് ശാലേം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മികച്ച കര്‍ഷകനെ
കണ്ടെത്തി ആദരിച്ചു. കര്‍ഷകര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം
സ്ഥാനത്തിന് അര്‍ഹനായ ആലാകിഴക്കേ പുതുശ്ശേരില്‍ ശ്രീ. വറുഗീസ് ഏബ്രഹാമിന്
ശ്രീ. വിഷ്ണുനാഥ് എം. എല്‍. എയും വെരി. റവ. തോമസ് പോള്‍ റമ്പാനും ചേര്‍ന്ന്
കാഷ് അവാര്‍ഡ് നല്കി. തന്റെ ചെറിയ വിസ്തീര്‍ണ്ണമുള്ള ഭൂമിയില്‍ വളരെ
വിജയകരമായി കോഴിവളര്‍ത്തല്‍ നടത്തിയാണ്. ഈ പുരസ്ക്കാരം ശ്രീ. വറുഗീസ്
നേടിയത്.
അങ്കമാലി ഭദ്രാസനത്തിലെ വളയന്‍ചിറ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഇടവകയില്‍ ശ്രീ. എ. കെ. എല്‍ദോയെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്തു. ഒക്ടോബര്‍ 3-ന് പള്ളിയില്‍ വച്ചു ചടങ്ങില്‍ ശ്രീ. സി. പി. ഗോപാലകൃഷ്ണന്‍ (മില്‍മ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍) അവാര്‍ഡ് ദാനം നടത്തി. വികാരി ഫാ. ജോര്‍ജ്ജ് പട്ട്ലാട്ട് നേതൃത്വം നല്കി.
ഈ കര്‍ഷകശ്രേഷ്ഠകര്‍ക്ക് മാനവശകതീകരണ വകുപ്പിന്റെ ആശംസകള്‍!!