കേരളം മദ്യത്തിന്റെ സ്വന്തം നാട്
ചില കണക്കുകള്‍
* ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളീയരാണ്. ദേശീയ തലത്തില്‍ ആളോഹരി മദ്യപാനം 4 ലിറ്ററാണെങ്കില്‍ കേരളത്തിലത് 8.3 ലിറ്ററാണ്.
* കേരളത്തിലെ ജനസംഖ്യയില്‍ 17.20% പേര്‍ മദ്യപരാണ്. 47 ലക്ഷം പേര്‍ മദ്യപിക്കുന്നു. 17 ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നു.
* യുവജനങ്ങളുടെ ഇടയില്‍ 60% മദ്യം ഉപയോഗിക്കുന്നവരാണ്.
* 1950-കളില്‍ 28 വയസ്സുള്ളവരാണ് മദ്യപിക്കുന്നവരുടെ ശരാശരി പ്രായത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 1986-ല്‍ 19 വയസ്സുകാരും 1990-ല്‍ 17 കാരും 1995-ല്‍ 14 കാരും മദ്യപിച്ചു തുടങ്ങി. ഇപ്പോഴത് 13 വയസ്സിലെത്തി നില്‍ക്കുന്നു.
* കേരളത്തില്‍ മദ്യപരില്‍ ഏറ്റവും കൂടുതല്‍ 21-നും 40-നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നവര്‍.
* കേരളത്തിലെ സ്ത്രീകളില്‍ 3-5% ലഹരിശീലക്കാരാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
* മദ്യപാനം മൂലം കേരളത്തില്‍ 8 ലക്ഷം പേര്‍ കരള്‍രോഗികളാണ്.
* വാഹനാപകടങ്ങളില്‍ 40% മദ്യപാനം മൂലമാണ്.
* കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175.6 ആണെങ്കില്‍ കേരളത്തില്‍ 306.5 ആണ്.
* ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85% മദ്യപാനികളാണ്.
* കുടുംബ ബഡ്ജറ്റിന്റെ 3-5% വരെ മദ്യപാനത്തിന് ചെലവിടുന്നു.
* തലയ്ക്ക് പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരില്‍ 37% മദ്യപന്മാരാണ്.
* മനോരോഗങ്ങള്‍ക്ക് 17.6% കാരണം മദ്യമാണ്.
* ആത്മഹത്യക്ക് ശ്രമിച്ചവരില്‍ 34% മദ്യപന്മാരാണ്.
* മനോരോഗങ്ങള്‍ക്ക് 17.6% കാരണം മദ്യമാണ്.
* ആത്മഹത്യക്ക് ശ്രമിച്ചവരില്‍ 34% മദ്യപരാണ്.
* അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ 40% മദ്യപാനശീലക്കാരാണ്.