Pages

ലഹരിവിരുദ്ധ പ്രതിജ്ഞ

ഞാന്‍ ദൈവത്തിന്റെ സഭയാകുന്ന / മലങ്കര ഓര്‍ത്തഡോക്സ്സഭയിലെ അംഗമാകുന്നു. / ദൈവനാമത്തെയും / ദൈവത്തിന്റെ സഭയേയും അശുദ്ധമാക്കുന്ന / ദുശ്ശീലങ്ങ ള്‍ക്ക് ഒരിക്കലും ഞാന്‍
അടിമയാവില്ല. / മദ്യം, പുകയില, / പാന്‍മസാല, മയക്കുമരുന്നുകള്‍ /മറ്റു ലഹരി വസ്തുക്കള്‍ ഇവയുടെ ഉപയോഗം / എന്റെ ആരോഗ്യത്തേയും, കുടുംബത്തിന്റെ സമാധാനത്തേയും, / സമൂഹത്തിന്റെ നന്മയേയും  / തകര്‍ക്കുമെന്ന് ഞാന്‍  ഉറച്ച് വിശ്വസിക്കുന്നു.  /വ്യക്തികള്‍ക്കും, കുടുംബത്തിനും,  / സമൂഹത്തിനും വിനയായ ലഹരി വസ്തുകളെ  / പൂര്‍ണ്ണ മായി ഞാന്‍  ഒഴിവാക്കുമെന്നും  /ലഹരിവസ്തുകളുടെ  ഉപയോഗം,  ഉല്‍പാദനം,  വിതരണം  /ഇവക്കെതിരെ  പ്രവര്‍ത്തിക്കുന്ന  വ്യക്തികളേയും,  പ്രസ്ഥാനങ്ങളെയും / എന്നാല്‍ ആവോളം സഹായിക്കുമെന്നും / യഥാര്‍ത്ഥല ഹരിയായ ദൈവത്തില്‍ / ഞാന്‍ പരമാനന്ദം കണ്ടെത്തുമെന്നും /ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.