‘കര്‍ഷകശ്രേഷ്ഠ’ അവാര്‍ഡ് - 2010
മുദ്രാവാക്യംവേല ചെയ്യുക; തോട്ടം സൂക്ഷിക്കുക
കര്‍ഷക അവാര്‍ഡിന്റെ ലക്ഷ്യങ്ങള്‍
വ്യവസായ - വിവരസാങ്കേതിക മേഖലയിലുണ്ടായ മുന്നേറ്റം മൂലം ആധുനിക ലോകത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്‍ഷിക മേഖലയെ തീര്‍ത്തും അവഗണിക്കുന്ന ഒരു പ്രവണത വളര്‍ന്ന് വരുന്നു. ഭക്ഷ്യ വിളകളുടെ ഉത്പാദനം കുറയുന്നു എന്നത് ആശങ്കാജനകമാണ്. കേരളം തന്നെ ഉത്തമ ഉദാഹരണം. ഭക്ഷ്യ വസ്തുക്കള്‍ക്ക് ഒരു നല്ല അളവുവരെ നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണിപ്പോള്‍. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഭക്ഷ്യവിളകളുടെ കാര്യത്തില്‍ ഓരോ സംസ്ഥാനവും സ്വയം പര്യാപ്തത നേടേണ്ടിയിരിക്കുന്നു. കൃഷിഭൂമി വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കുന്നതുമൂലം മറ്റ് പ്രയാസങ്ങളും ഉണ്ടാകുന്നു. വയലുകള്‍ നികത്തി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, മാലിന്യങ്ങള്‍ കുന്നുകൂട്ടുക തുടങ്ങിയ പ്രവണതകളിലൂടെ വന്‍വിപത്തുകള്‍ ആണ് നാം ക്ഷണിച്ചു വരുത്തുന്നത്. തല്‍ഫലമായി കാലാവസ്ഥാവ്യതിയാനങ്ങള്‍, കുടിവെള്ളക്ഷാമം, ഭക്ഷ്യപ്രതിസന്ധി ഇവ ഉണ്ടാകുന്നു. ദൈവം മനുഷ്യന് അനുഗ്രഹിച്ചു നല്കിയ ഈ ഭൂമിയെ നന്നായി ഉപയോഗിക്കുക, കഠിനാദ്ധ്വാനത്തിലൂടെ പൊന്നു വിളയിക്കുക, ഓരോ കുടുംബവും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാകുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഓരോ ഇടവകയിലും മികച്ച കര്‍ഷകരെ ആദരിക്കുന്നത്. അതിലൂടെ താഴെ പറയുന്ന ലക്ഷ്യങ്ങള്‍ നാം ഉന്നമിടുന്നു:1. ദൈവം മനുഷ്യനെ ഏല്‍പ്പിച്ചിരിക്കുന്ന ഭൂമിയെ നന്നായി പരിപാലിക്കുക.
2. കൃഷിക്ക് ഉപയുക്തമായ ഒരിഞ്ച് ഭൂമിപോലും ഉപയോഗശൂന്യമാക്കാതിരിക്കുക.
3. കായികാദ്ധ്വാനത്തിന്റെ ശീലം വളര്‍ത്തുക.
4. ഓരോ കുടുംബവും ഭക്ഷ്യോത്പാദനത്തില്‍ പങ്കുകാരാകുക.
5. ഭക്ഷ്യോത്പാദനത്തില്‍ കുടുംബങ്ങളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക.
6. ആധുനികതയുടെ കൃത്രിമത്വത്തില്‍ നിന്ന് പ്രകൃതിയുടെ സ്വച്ഛതയിലേക്ക് ജനങ്ങളെ നയിക്കുക.
7. കാര്‍ഷിക രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും മുന്നേറ്റത്തിനും ഇളം തലമുറയെ സജ്ജമാക്കുക.
8. തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുക.
9. കൃഷി കേന്ദ്രീകൃതമായ ആവാസ വ്യവസ്ഥയ്ക്ക് മുന്‍ തൂക്കം നല്കുക.
എങ്ങനെ നടപ്പാക്കും?
കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് മൂന്ന് തലങ്ങളില്‍ നല്കുവാനാണ് പദ്ധതിയിടുന്നത്.
1. ഇടവക തലം 2. ഭദ്രാസന തലം 3. കേന്ദ്രതലം
ഇടവകതലത്തില്‍ ചെയ്യേണ്ടവ
പരിശുദ്ധ ബാവാ തിരുമേനിയുടെ കല്പന വായിക്കുന്നതോടൊപ്പം മികച്ച കര്‍ഷകരെ ആദരിക്കുന്ന
പദ്ധതിയുടെ പൂര്‍ണ്ണരൂപം പള്ളിയില്‍ പ്രസ്താവിക്കുക
ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേരുകള്‍ (നോമിനേഷന്‍) സ്വീകരിക്കുക.
ഇടവക മാനേജിംഗ് കമ്മറ്റിയുടെ ശുപാര്‍ശയോടെ ഒരു വിധിനിര്‍ണ്ണയ കമ്മറ്റി (ജൂറി) യെ നിയോഗി
ക്കുക. ഈ ജൂറിയില്‍ വികാരിയെ കൂടാതെ കുറഞ്ഞത് മൂന്ന് അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്ക ണം. ക്രൈസ്തവനോ, ക്രൈസ്തവേതരനോ ആയ ഒരു കൃഷി വിദഗ്ദ്ധന്‍ കമ്മറ്റിയില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
നോമിനേഷന്‍ സമര്‍പ്പിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമികള്‍ ഒരു നിശ്ചിത മാസത്തില്‍ സന്ദര്‍ശിക്കുന്നതാണെന്ന് നേരത്തെ അറിയിക്കണം.
ഈ സന്ദര്‍ശനം ഒരാഴ്ച്ച കൊണ്ട് പൂര്‍ത്തീകരിക്കത്തക്കവിധം ആസൂത്രണം ചെയ്യുക.
“ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയും എങ്ങനെ കൈവരിക്കാം” എന്ന വിഷയം സംബന്ധിച്ച്
ഉപന്യാസ - പ്രസംഗ - പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
കൃഷിക്ക് പ്രോത്സാഹനം നല്കുന്ന ആകര്‍ഷകമായ പോസ്ററുകള്‍, ബാനറുകള്‍ മുതലായവ പള്ളി
അങ്കണത്തില്‍ സ്ഥാപിക്കുക.
. കൃഷിയെയും കര്‍ഷകനേയും പ്രോത്സാഹിപ്പിക്കുന്ന അനുയോജ്യമായ ഇതര പ്രോഗ്രാമുകളും ഇട
വക അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാവുന്നതാണ്.
1. നോമിനേഷന്‍ നല്കുന്ന കുടുംബങ്ങള്‍ അവര്‍ക്ക് ലഭ്യമായ ഭൂമി കൃഷിയാവശ്യത്തിന് പരമാവധി
പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.
2. നാണ്യവിളകളേക്കാള്‍ പ്രാധാന്യം നല്കേണ്ടത് ഭക്ഷ്യവിളകള്‍ക്കാണ്.
3. കുടുംബാംഗങ്ങള്‍ കൃഷിയില്‍ ഭാഗഭാക്കുകളാകാറുണ്ടോ എന്ന് പരിശോധിക്കുക.
4. കുടുംബത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് കൃഷി ഉപയുക്തമാകുന്നുണ്ടോ എന്ന് നിര്‍ണ്ണയി
ക്കുക.
5. ജൈവവളം ഉപയോഗിച്ചുള്ള കൃഷിക്ക് പ്രാധാന്യം നല്കുക.
6. പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഇവയുടെ കൃഷിക്ക് പുറമേ തേനീച്ച വളര്‍ത്തല്‍, ആട്മാട് - പശു വളര്‍ത്തല്‍,
കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, പന്നി - നായവളര്‍ത്തല്‍ ഇത്തരം വൈവിധ്യമാര്‍ന്ന കൃഷിരീതി
കള്‍ അവലംബിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
7. ലഭ്യമായ നോമിനേഷനുകളില്‍ നിന്ന് മുകളില്‍ പ്രസ്താവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍
മികച്ച മൂന്ന് കര്‍ഷകരെ തിരഞ്ഞെടുക്കുക.
പട്ടണങ്ങളിലുള്ള ഇടവകകളില്‍ അധികം അംഗങ്ങളും സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരാണ്. പത്ത് സെന്റിലും താഴെയുള്ള ചെറിയ പ്ളോട്ടുകളിലായിരിക്കും വീട് വച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഇടവകകളില്‍ ഒരു കര്‍ഷക അവാര്‍ഡ് എന്നത് അപ്രസക്തമായേക്കും. ചെറിയ പ്ളോട്ടുകളില്‍ വീട് വച്ച് താമസിക്കുന്നവര്‍ക്ക് ഈ പദ്ധതി ഏതുവിധം ഉപയുക്തമാക്കാം?
1. ഒരു സെന്റ് സ്ഥലമേ ഉള്ളു എങ്കിലും അത് ഒരു അടുക്കളത്തോട്ടമായി ഉപയോഗിക്കുന്നുണ്ടോ എന്ന്
പരിശോധിക്കാം.
2. വീടുകളുടെ ടെറസ്സിലും മറ്റും കൃഷി ചെയ്യുന്ന ആധുനികരീതികള്‍ അവലംബിക്കുന്നവരെ പ്രോത്സാ
ഹിപ്പിക്കാം.
3. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ വിധിനിര്‍ണ്ണയം നടത്തുന്നതായിരിക്കും ഇക്കാര്യത്തില്‍
കൂടുതല്‍ പ്രായോഗികം.
4. കാര്‍ഷിക അവാര്‍ഡ് കൊടുക്കുവാന്‍ സാധിച്ചില്ല എങ്കില്‍ പോലും കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട
തിന്റെ ആവശ്യകത സംബന്ധിച്ച് ക്ളാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ ഇവ ഇടവകകളില്‍ സംഘ
ടിപ്പിക്കാം.
5. നഗരങ്ങളില്‍ ഫ്ളാറ്റുകളില്‍ ജീവിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഒരു കൃഷി ഫാം
സന്ദര്‍ശന പരിപാടി ക്രമീകരിക്കാം.

ജൂറിയുടെ ശ്രദ്ധയ്ക്ക്

പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇടവകകളുടെ ശ്രദ്ധയ്ക്ക്