പുകവലി പരലോകത്തേയ്ക്കുള്ള കുറുക്കുവഴി
മനുഷ്യന്റെ ആയുസ്സെത്താതെയുള്ള മരണത്തിന്റെ മുഖ്യകാരണം പുകവലിയാണ്. ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങളില്‍ 80-90 ശതമാനവും തൊണ്ടയിലോ വായിലോ ക്യാന്‍സര്‍ വന്നാണ് മരിക്കുന്നത്. ഇത്നു മുഖ്യകാരണം പുകവലിയാണ്.
ലോകജനസംഖ്യയില്‍ പത്തിലൊന്നു വീതം പുകയിലജന്യങ്ങളായ രോഗങ്ങള്‍മൂലം മരിക്കുന്നു. ആറ് സെക്കന്റില്‍ ഒരാള്‍ വീതം പുകയില ഉപയോഗംമൂലം ലോകത്ത് മരിക്കുന്നു. ആഗോളതലത്തില്‍ 50 ലക്ഷം പേരാണ് പുകയില ഉപയോഗംമൂലം ആയുസ്സ് പൂര്‍ത്തിയാക്കാതെ മരിക്കുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും പുകയിലമൂലം 8-9 ലക്ഷം പേര്‍ മരിക്കുന്നു.
പുകവലിക്കുന്നയാളുടെ സമയത്തില്‍ മണിക്കൂറിന് 55 മിനിറ്റേള്ളൂ. അയാള്‍ വലിക്കുന്ന സിഗരറ്റും സ്വന്തം ആയുസ്സില്‍ നിന്ന് 5 മിനിറ്റ് വീതം വെട്ടിക്കുറക്കുന്നു. 25 വയസ്സുള്ള ചെറുപ്പക്കാരന്‍ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാല്‍ അയാള്‍ 5 വര്‍ഷം നേരത്തെ മരിക്കും. പുകവലിക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത 70% കൂടുതലാണ്. ശ്വാസകോശ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 25% കൂടുതലാണ്.
പുകവലി ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങള്‍
1. പുകവലി നിര്‍ത്തി 24 മണിക്കൂറിനകം ശരീരം പുനര്‍നിര്‍മ്മാണമാരംഭിക്കുന്നു.
2. 7 മുതല്‍ 10 വരെ ദിവസം കൊണ്ടു നിക്കോട്ടിനില്‍ നിന്നു സ്വതന്ത്രമാക്കുന്നു.
3. പുകവലി ഉപേക്ഷിച്ചു രണ്ടുമൂന്നു കൊല്ലം കൊണ്ട് ഹൃദയസ്തംഭന സാദ്ധ്യത വളരെ കുറയുന്നു.
4. വിശപ്പ്, രുചി എന്നിവ വര്‍ദ്ധിക്കുന്നു.
5. ശ്വാസത്തിന്റെ പുകമണം, വീട്, വസ്ത്രങ്ങള്‍ എന്നിവയിലെ ഗന്ധം ഇല്ലാതാവുകയും വീടിനു പുതുഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
6. ചുമയില്‍ നിന്നു മോചനം ലഭിക്കുന്നു.
7. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും പാസ്സീവ് സ്മോക്കിംഗില്‍ നിന്നു രക്ഷപ്പെടുന്നു.
8. സാമ്പത്തികപുരോഗതിയുണ്ടാകുന്നു, ആരോഗ്യനില മെച്ചപ്പെടുന്നു.