പരുമല : മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മക്കള്‍ മഹാദാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പതിരാകരുത് ഈ കതിരുകള്‍ എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച ക്രൈസ്തവ രക്ഷാകര്‍ത്തൃ പദ്ധതിയുടെ ഭാഗമായി ഹോംവര്‍ക്ക് എന്ന പേരില്‍ നിര്‍മ്മിച്ച ഹ്രസ്വചലച്ചിത്രം പ്രകാശനം ചെയ്തു. പരുമലയില്‍ കാതോലിക്കേറ്റ് ശതാബ്ദിയുടെ ഉദ്ഘാടനസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ളിമ്മീസിനു ആദ്യ സിഡി നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ബോബന്‍ ആലുംമ്മൂടന്‍, മഹേഷ്, കവിത, നസീര്‍, ആര്‍ട്ടിസ്റ് ജോയി ബാലതാരങ്ങള്‍ക്കായുള്ള അവാര്‍ഡ് ജേതാക്കളായ മാസ്റര്‍ ധനജ്ഞയ്, ബേബി നയന്‍താര തുടങ്ങിയവര്‍ അഭിനയിക്കുന്ന ഹോംവര്‍ക്ക് സംവിധാനം ചെയ്യുന്നത് ഹൃസ്വചിത്ര സംവിധാനത്തിന് കേരള സ്റേറ്റ് അവാര്‍ഡ് നേടിയ ഫാ. വര്‍ഗീസ് ലാല്‍ ആണ് പൂനാഫിലിം ഇന്‍സ്റിട്യൂട്ടില്‍ ഫസ്റ് റാങ്ക് നേടിയ സജന്‍ കളത്തില്‍ ഛായാ ഗ്രഹണം നിര്‍വ്വഹിക്കുന്നു.
ക്രിസ്ത്യന്‍ പേരന്റിംഗ് സംബന്ധമായ ക്ളാസുകളും സെമിനാറുകളും ഫലപ്രദമായി നടത്തുവാന്‍ ഇടവകകള്‍ക്ക് സഹായകരമാകുന്ന പതിരാവരുത് ഈ കതിരുകള്‍ എന്ന ശീര്‍ഷകത്തില്‍ സഭാ മാനവശാക്തീകരണ വിഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും പ്രസ്തുത ചടങ്ങില്‍ വച്ച് പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. മദ്രാസ് ഭദ്രാസനത്തിന്റെ ഡോ. യൂഹാനോന് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത ആദ്യ പ്രതി സ്വീകരിച്ചു.