ചെങ്ങന്നൂര്‍:
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനവ ശക്തീകരണ വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ മക്കള്‍ മഹാദാനം എന്ന ആശയത്തില്‍ അധിഷ്ഠിതമായ “പതിരാവരുത് ഈ കതിരുകള്‍” എന്ന ശീര്‍ഷകത്തില്‍ ആരംഭിക്കുന്ന ക്രിസ്തീയ രക്ഷാകര്‍തൃ
ദൌെത്യ പദ്ധതിയുടെ സഭാ തല ഉദ്ഘാടനം ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ്
കത്തീഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍
കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. Photo Galleryസമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍
അത്താനാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. മാനവശക്തീകരണ വകുപ്പ്
അദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പ്രോജക്റ്റ്
അവതരിപ്പിച്ചു. ജിജി തോംസണ്‍ ഐ. എ. എസ് മുഖ്യപ്രഭാഷണം നടത്തി. ലോഗോ
ഡിസൈന്‍ ചെയ്ത ബാലഗോപാലന് പരിശുദ്ധ കാതോലിക്കാ ബാവ പ്രത്യേക ഉപഹാരം
നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് സ്വാഗതപ്രസംഗവും
നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്
ആശംസാപ്രസംഗവും ഫാ. കെ.എം. ഫിലിപ്പ് കൃതജ്ഞതയും അവതരിപ്പിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പി., പി.സി. വിഷ്ണുനാഥ് എം.എല്‍.എ.,
അലക്സാണ്ടര്‍ കാരയ്ക്കല്‍, ഡോ. കെ.എം. ചെറിയാന്‍, തോമസ് കുതിരവട്ടം എക്സ്
എം.പി. എന്നിവര്‍ പങ്കെടുത്തു.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇടവക, ഭദ്രാസന തലങ്ങളില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ബോധവത്കരണ യജ്ഞം നടക്കും.www.facebook.com/ChristianParenting