Pages

ഓര്‍ത്തഡോക്സ് സഭ രക്ഷാകര്‍ത്തൃ ദൌെത്യപദ്ധതി തുടങ്ങും

കോട്ടയം: ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ “പതിരാവല്ലീ കതിരുകള്‍” എന്ന ശീര്‍ഷകത്തില്‍ ക്രിസ്തീയ രക്ഷാകര്‍ത്തൃ ദൌത്യ പദ്ധതിനടപ്പിലാക്കും.കുടുംബ ഭദ്രത, ലഹരിവിരുദ്ധ ബോധവല്‍ക്കരണം (യൂടേണ്‍) എന്നീ പദ്ധതികളുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് “മക്കള്‍ മഹാദാനം” എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച് അതിജീവിക്കാന്‍ തക്ക ധാര്‍മ്മിക ആത്മീയ പക്വതയുള്ളവരായി മക്കളെ വളര്‍ത്തുന്നതിന് മാതാപിതാക്കളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭാ തലത്തിലും ഭദ്രാസന ഇടവക തലങ്ങളിലും മാതാപിതാക്കള്‍ക്കായി ക്ളാസ്സുകള്‍, കൌെണ്‍സിലിംഗ്, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
മാനവശാക്തീകരണവിഭാഗം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, ഡോ. ജിബി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ഈ പദ്ധതിയില്‍ റിസോഴ്സ് പേഴ്സണ്‍സ് ആയി നേതൃത്വം നല്‍കാന്‍ അറിവും വൈദഗ്ദ്ധ്യവുമുള്ളവര്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവ്വര്‍മെന്റ്, കാതോലിക്കേറ്റ് അരമന, ദേവലോകം, കോട്ടയം.  E-mail :hrm@mosc.in എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 04812572800.