കോട്ടയം: സഭയും സമൂഹവും മദ്യത്തിനെതിരെ വ്യക്തമായ നിലപാടു സ്വീകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. മദ്യപാനത്തോടുള്ള ഇന്നത്തെ സൌെമ്യമായ സമീപനം സമൂഹത്തില്‍ കൂടുതല്‍ മദ്യപരെ
സൃഷ്ടിക്കുമെന്നും മദ്യത്തിനെതിരെ ശക്തമായ നിലപാടു കൈക്കൊള്ളുവാന്‍
വൈദികരും സഭാമേലദ്ധ്യക്ഷന്മാരും തയ്യാറാകണമെന്നും ബാവ ആവശ്യപ്പെട്ടു.
വിശേഷാവസരങ്ങളില്‍ മദ്യം വിളമ്പുന്നവരുടെ ചടങ്ങുകളില്‍നിന്നു വൈദികര്‍
മാറിനില്ക്കണമെന്നും ബാവ ഉദ്ബോധിപ്പിച്ചു. മദ്യവിരുദ്ധ
ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര മൈതാനത്തു നടന്ന
വമ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ.
മദ്യത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ഉടന്‍ ഫലം സിദ്ധിച്ചില്ലെങ്കിലും
പ്രവര്‍ത്തകര്‍ നിരാശരാകരുതെന്നും ബാവാ പറഞ്ഞു. മദ്യം നിരോധിക്കുമെന്നു
ഉറപ്പു നല്കുന്നവരെ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുവാന്‍
പാടുള്ളൂ എന്ന് ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്താ
അനുസ്മരിപ്പിച്ചു. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത
വഹിച്ചു. ബിഷപ്പ് ഡോ. സാം മാത്യു, ബിഷപ്പ് ഡോ. സെബാസ്റ്യന്‍
തെക്കത്തെച്ചേരില്‍, ആര്‍ച്ചു ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്,
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലേക്കാട്ട്, ഡോ. സിറിയക്, മുഹമ്മദ്
നാദിര്‍ മൌെലവി, സൂര്യകാലടി സുബ്രഹ്മണ്യ നമ്പൂതിരിപ്പാട്, റവ. എം.ടി.
തര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏലിയാ കത്തീഡ്രലില്‍ നിന്നാരംഭിച്ച
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി സി.എസ്.ഐ. ബിഷപ്പ് തോമസ് കെ. ഉമ്മന്‍
ഉദ്ഘാടനം ചെയ്തു. ഫാ. മോഹന്‍ ജോസഫ്, ഫാ.പി.എ. ഫിലിപ്പ്, ഫാ. ചെറിയാന്‍
രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. ടി.ടി. സഖറിയാ, റവ. തോമസ് പി.
ജോര്‍ജ്, ഡോ. ജോസ് പാറക്കടവില്‍, പ്രൊഫ. ടി.ടി. കുര്യാക്കോസ്, പ്രൊഫ. സി.
മാമ്മച്ചന്‍, സിസ്റര്‍ ജോവാന്‍ ചുങ്കപ്പുര തുടങ്ങിയവര്‍ നേതൃത്വം നല്കി.