Pages

അവാര്‍ഡ് സമ്മാനിച്ചു

ദുബായ്: 2010 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വകുപ്പ്ന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ (u-turn)ക്യാമ്പയിനുള്ള പോസ്റര്‍ രൂപകല്‍പ്പന മത്സരത്തില്‍ വിജയിയായ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് കത്തീഡ്രല്‍ അംഗമായ ഷിജു തോമസിന് യു.എ.ഇ., റാസല്‍ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അവാര്‍ഡ് സമ്മാനിച്ചു. സഭയിലെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിരവധി തവണ ഡിസൈന്‍ ജോലികള്‍ ചെയ്തിട്ടുള്ള ഷിജു തോമസ് മാക്കാംകുന്ന് കത്തീഡ്രലിലെ മദ്ബഹാ ശുശ്രൂഷകന്‍, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാര്‍, ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസര്‍, സണ്‍ഡേസ്കൂള്‍ അദ്ധ്യാപകന്‍, ഒ.വി.ബി.എസ്. സംഗീത അദ്ധ്യാപകന്‍, ബാലസമാജം ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോലിസംബന്ധമായി ദുബായിലുള്ള  ഇദ്ദേഹം ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗവുമാണ്. പത്തനംതിട്ട മാക്കാംകുന്ന് ഷിബു ഭവനില്‍ സി.റ്റി. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകനാണ് ഷിബു തോമസ്