Pages

അനുയോജ്യരായ ജീവിതപങ്കാളികളെ കണ്ടെത്തൂ....

വിവാഹവും കുടുംബജീവിതവുമൊക്കെ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ഒട്ടുമിക്ക വിവാഹങ്ങളും പരാജയത്തില്‍ കലാശിക്കുന്നവെന്നത് നമ്മെ ഉത്കണ്ഠാകുലരാക്കുന്നു. ഒരു കാലത്ത് കേട്ടുകേഴ്വിപോലുമില്ലാതിരുന്ന വിവാഹമോചനം ഇന്ന് നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. കുടുംബങ്ങള്‍ തകരുന്നതോടെ സമൂഹം മുഴുവനും തകരുകയാണെന്ന ബോധം നമുക്കില്ലാതെപോകുന്നു.
    വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു സമൂഹമാണ് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍. ഒരു നല്ല ശതമാനംകുട്ടികളും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടി നല്ല ശമ്പളത്തില്‍ ജോലിചെയ്യുന്നു. അടുത്തയിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായ കാര്യം വിദ്യാസമ്പന്നരുടെ ഇടയിലാണ് വിവാഹമോചനം ഏറ്റവും കൂടുതല്‍ എന്നാണ്. ഇതിന് പ്രധാന കാരണം കുട്ടികളില്‍ വിശ്വാസരൂപികരണം കാര്യമായി നടക്കുന്നില്ല എന്നതാണ്. സണ്ടേസ്ക്കൂളില്‍ പോകുന്ന കുട്ടികള്‍ കുറയുന്നു; പോകുന്നവര്‍ തന്നെ വചനം പഠിക്കുക എന്നതിനേക്കാള്‍ മത്സരത്തില്‍ സമ്മാനം വാങ്ങുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്കുന്നത്. സ്കൂളില്‍ പത്താംക്ളാസ്സ് കഴിയുന്ന കുട്ടികളെ ഇക്കാര്യങ്ങള്‍ക്ക് ഒന്നും കിട്ടുകയില്ല. കോച്ചിംഗ് ക്ളാസ്സുകളും, ക്രാഷ് കോഴ്സുകളും ഒക്കെയായി അവര്‍ തിരക്കിലാണ്. വിശ്വാസരൂപീകരണം ചെറുപ്രായത്തില്‍തന്നെ നടക്കണം. നടക്കുന്നില്ല എങ്കില്‍ വിവാഹമോചനം പോലെയുള്ള കാര്യങ്ങളെ വളരെ ലാഘവബുദ്ധിയോടെ കാണുന്ന മനോഭാവം ഉണ്ടാവും. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരേ വിശ്വാസപാരമ്പര്യമുള്ളവരാകുന്നതാണ് ഏറ്റവും ഉചിതം. ഒരു ഓര്‍ത്തഡോക്സ് യുവാവ് ഒരു കത്തോലിക്കാ/പ്രൊട്ടസ്റന്റ് യുവതിയെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഏറ്റവും അനുയോജ്യം ഓര്‍ത്തഡോക്സ് യുവതിയെത്തന്നെ വിവാഹം കഴിക്കുന്നതാണ്; മറിച്ചും. ഇന്നത്തെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസവും സ്വന്തമായി വരുമാനമാര്‍ഗവും ഒക്കെ ഉള്ളവരായതുകൊണ്ട് വിവാഹശേഷം ഭര്‍ത്താവ് ചേര്‍ന്ന നടക്കുന്ന സഭയുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളുവാന്‍ മടികാട്ടുന്നവരാണ്. പല ദമ്പതിമാര്‍ക്കിടയിലും ഈ പ്രശ്നം കാണുന്നുണ്ട്. വിശ്വാസത്തിലെ ഐക്യം കുടുബജീവിതം വിജയകരമാക്കുവാന്‍ ഒരു അത്യാവശ്യഘടകമാണ്. ഈ സാഹചര്യങ്ങള്‍ മുന്‍നിറുത്തിയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വിവാഹാര്‍ത്ഥികള്‍ക്കായി സഭയുടെ മാനവശാക്തീകരണവിഭാഗം ഒരു വിവാഹവേദി ഒരുക്കിയിരിക്കുന്നത്. സഭയിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും ഇതേ സഭാവിശ്വാസമുള്ള ജീവിതപങ്കാളികളെ കണ്ടെത്തുവാന്‍ സഹായിക്കുക എന്നതാണ് ഈ വിവാഹവേദിയുടെ ലക്ഷ്യം.
    സഭയുടെ മാനവശാക്തീകരണവിഭാഗം നേതൃത്വം കൊടുത്ത് നടത്തുന്ന http://marry2love.com/ എന്ന ഈ കുടുംബവെബ്സൈറ്റില്‍ ഇപ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൌജന്യമാണ്. മറ്റു പല മാട്രിമോണിയല്‍ വെബ്സൈറ്റുകളും തികച്ചും വാണിജ്യാടിസ്ഥാനത്തില്‍ വന്‍ ഫീസ് ഇടാക്കുമ്പോള്‍ പൂര്‍ണ്ണമായും സൌജന്യമായി സഭ നടത്തുന്ന ഒരു സേവനമാണിത്. നമ്മുടെ സഭയിലെ വിവാഹപ്രായമെത്തിയ എല്ലാ യുവാക്കളും യുവതികളും ഈ വെബ് സൈറ്റില്‍ രജിസ്റര്‍ ചെയ്യുന്നത് അവര്‍ക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ നമ്മുടെ സഭയില്‍ നിന്നുതന്നെ കണ്ടെത്തുവാന്‍ സഹായകരമാവും. വിവാഹവും കുടുംബ ജീവിതവും സംബന്ധിച്ചുള്ള നല്ല ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സഭ ഒരുക്കുന്ന ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ഏവരും പരിശ്രമിക്കണം.


ഫാ. പി. എ. ഫിലിപ്പ്