Pages

വിദ്യാര്‍ത്ഥികളോട്

വിദ്യാര്‍ത്ഥികളോട്

മദ്യപാനം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?


(1) മദ്യം മസ്തിഷ്ക്കത്തെ ഉലച്ച് പ്രവര്‍ത്തനക്ഷമതയില്ലാതാക്കി മനുഷ്യനെ മൃഗപ്രായനാക്കുന്നു.
(2) മദ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും.
(3) ഹൃദയപേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് കാര്‍ഡിയോമയോപതിയെന്ന ഹൃദ്രോഗിയായി മദ്യപന്‍          
    മദ്യപന്‍ മാറുന്നു.

മദ്യപാനത്തിന്റെ ആരംഭം എങ്ങനെ ?


(1) രസത്തിനു വേണ്ടിയുള്ള കൂട്ടുകൂടല്‍ മുഖാന്തരം.
(2) പാരമ്പര്യം - മദ്യപന്മാരില്‍ 90% പേരുടെ പൂര്‍വ്വികര്‍ മദ്യപരായിരിക്കും
(3) വിലക്കു കല്പിക്കുന്ന മദ്യത്തോടുള്ള ആകര്‍ഷണം.
(4) മാന്യതയുടെ ലക്ഷണമെന്ന മിഥ്യാധാരണ.
(5) പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആകര്‍ഷണം.
(6) മദ്യത്തിനും മദ്യപാനത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ള സാഹിത്യ കൃതികള്‍, സിനിമകള്‍,
    ടിവി സീരിയലുകള്‍, മറ്റു പരസ്യങ്ങള്‍ ഇവയുടെ പ്രേരണ.
(7) സുഹൃത്തുക്കളുടെ പ്രേരണ.
(8) ഉറക്കമില്ലായ്മ, സ്നേഹവാത്സല്യത്തിന്റെ കുറവ്, ഭയം, ഇവ മറക്കാനോ മറയ്ക്കാനോ വേണ്ടി
    യുള്ള ഉപയോഗം.
(9) കമ്പോളത്തിലെ മദ്യത്തിന്റെ സുലഭമായ ലഭ്യത.

മദ്യപാനത്തിന്റെ ഘട്ടങ്ങള്‍


(1) Pre-alcoholic symptomatic stage:  സൂചനഘട്ടം. മദ്യപാനത്തിന്റെ ആരംഭഘട്ടം രുചി നോക്കു  
    വാന്‍ പ്രേരിപ്പിക്കപ്പെടുന്ന ജിജ്ഞാസയുടെ കൂട്ടുകൂടലോടെയാവാം.

(2) Black out:ബോധനഷ്ട ഘട്ടം. മദ്യപാനത്തിന്റെ അളവ് ക്രമേണ കൂടുന്നു; പാര്‍പ്പിടത്തിലേക്ക്
    വരാതെയാവുന്നു. വന്നാല്‍ തന്നെയും താമസിച്ച് വരുന്നു. ബോധം മറയല്‍, വിറയല്‍, കള്ളം പറച്ചില്‍ ഇവ ലക്ഷണങ്ങള്‍.

(3) Crucial State :  നിര്‍ണ്ണായക ഘട്ടം. മദ്യം കഴിക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുക, നാഡി തളര്‍ച്ച    മൂലമുള്ള അനാരോഗ്യം, ജോലി ചെയ്യാനുള്ള വിരക്തി, ജോലി നഷ്ടം, സാമ്പത്തിക നഷ്ടം, കുടുംബകലഹം ഇവ ഇക്കാലത്തെ സ്ഥിതിയാണ്.

(4)Cronic Stage : മൂര്‍ദ്ധന്യഘട്ടം. ലഹരിക്കടിമയായ മുഴുക്കുടിയര്‍, ബന്ധങ്ങള്‍ ഉപേക്ഷിച്ചവര്‍, വികലമായി ചിന്തിക്കുന്നലര്‍, ഭക്ഷണം വെടിയുന്നവര്‍, ശരീരവും മനസ്സും ക്ഷയിച്ച മനുഷ്യക്കോലങ്ങള്‍, മറ്റുള്ളവര്‍ക്ക് പരിഹാസപാത്രങ്ങള്‍.

മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍


(1) ധാര്‍മ്മികാധ:പതനം.
(2) കുടുംബ ജീവിതത്തെ ഭൂമിയിലെ നരകമായിമാറ്റുന്നു.
(3) താളം പിഴച്ച വ്യക്തി ജീവിതം.
(4) കുലപാതകങ്ങളുടെ വളര്‍ച്ച.
(5) ആത്മഹത്യ.
(6) മോഷണം, പിടിച്ചുപറി ഇവ വര്‍ദ്ധിക്കുന്നു.
(7) വാഹനാപകടങ്ങളുടെ വര്‍ദ്ധന.
(8) സമൂഹ ജീവിതത്തിന്റെ വെല്ലുവിളിയായി തീരുന്ന വാടക ഗുണ്ടകളുടെയും ഗുണ്ടായിസത്തിന്റെയും ആധിക്യം

(9) അടിപിടി, സംഘടനം ഇവയുടെ വര്‍ദ്ധന.
(10) സാമ്പത്തികാധ:പതനം മൂലം തകരുന്ന ജീവിതം.
(11) പിന്‍തലമുറയുടെ മാനസിക തകര്‍ച്ചയും.

മദ്യപാനത്തെ എങ്ങനെ വിട്ടു നില്‍ക്കാം.

(1) വ്യക്തമായ വിശകലനത്തിനു ശേഷം കൂട്ടുകാരെ കണ്ടെത്തുക.
(2) സുഹ്യത്ത് സൌജന്യമായി നല്‍കുന്ന ലഹരി സമ്മാനം നിരസിക്കുക.
(3) വിദ്യാര്‍ത്ഥി ജീവിതലക്ഷ്യം പഠനവും അതില്‍ക്കൂടെയുള്ള ജീവിത വിജയവുമാണ്.
(4) മാതാപിതാക്കന്മാരോടുള്ള സ്നേഹം, അവരില്‍ നിന്ന് ദൂരെ മാറി താമസിച്ചാലും നഷ്ടമാക്കാതെ കാത്തു സൂക്ഷിക്കുക.
(5) എല്ലാം ത്യജിച്ച് വിദ്യാലയങ്ങളിലേക്കയക്കുന്ന മാതാപിതാക്കളെയും അവരുടെ ഉപദേശങ്ങളെയും
എവിടെയായിരുന്നാലും മറക്കാതിരിക്കുക.
(6) അവരെ ഉത്തമ സുഹ്യത്തുകളും വഴികാട്ടികളുമായി ആദരിക്കുക.
(7) ജീവിതത്തിന്റെ എല്ലാകാര്യങ്ങളും അവരുമായി പങ്കുവയ്ക്കുക.
(8) ദുശ്ശീലങ്ങളിലേക്ക് വഴുതിപ്പോകാതിരിക്കുക.
(9) മദ്യം, മയക്കുമരുന്ന് എന്നിത്യാദി നാശമാര്‍ഗ്ഗളില്‍ ഗമിക്കുന്നവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക.
(10) വിദ്യാലയങ്ങളില്‍ ലഹരി പദാര്‍ത്ഥക്കടിമയായവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം ചെയ്യുക.
(11) മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെമാതാപിതാക്കളെയും അദ്ധ്യാപകരെയും വിവരം ധരിപ്പിക്കുക.
(12) മനസ്സിലെ വിഷമതകള്‍, ഭയം, ആശങ്ക, സംഘര്‍ഷം ഇവ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, ആത്മീയ ഗുരുക്കന്മാര്‍, സുഹൃത്തുകള്‍ ഇവരുമായി പങ്കുവയ്ക്കുക.
(13) വിദ്യാലയങ്ങളില്‍ മദ്യമെത്തുന്ന വഴി കണ്ടെത്തി അവ ഇല്ലാതാക്കുക.
(14) ഞാന്‍ മദ്യത്തിനടിമയാകില്ലെന്നും അടിമകളാകുവാന്‍ എന്റെ കൂട്ടുകാരെ അനുവദിക്കയില്ലെന്നും തീരുമാനിക്കുക.
(15) മദ്യപാനികളെ ചികിത്സാ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും എത്തിക്കുക.
(16) വിദ്യാലയങ്ങളിലും മാതൃകാ ജീവിതശൈലി കണ്ടെത്തുവാന്‍ സഹായിക്കുന്ന ചര്‍ച്ചകളും, സെമിനാറുകളും ധാര്‍മ്മിക പഠനങ്ങളും സംഘടിപ്പിക്കുക.


കടപ്പാട് : TRADA (TOTAL RESPONSE TO ALCOHOL AND DRUG ABUSE)